ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്തു

കണ്ണൂർ: കെ.ജി.ഒ.യു കണ്ണൂർ ജില്ലാ കമ്മിറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയായ സ്പർശത്തിൻ്റെ ഭാഗമായി കോവിഡ് 19 കാലഘട്ടത്തിൽ ജീവൻ രക്ഷാ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നിർധനരായ കാൻസർ രോഗികൾക്ക്, ലൈഫ് ലൈൻ സാമൂഹ്യ സംഘടനയുമായി സഹകരിച്ച് നടത്തിയ മരുന്ന് വിതരണം ഡി.സിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ എം.പി കെ.സുധാകരൻ നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ആർ ജിതേന്ദ്രൻ, ജില്ലാ സെക്രട്ടറി രാജീവ് , ജില്ലാ ഭാരവാഹികളായ ഷജിൽ , മെഹ്റുഫ് എന്നിവർ പങ്കെടുത്തു.






