ഇന്തോനേഷ്യയില്‍നിന്നും ഈ വര്‍ഷം ഹാജിമാരുണ്ടാവില്ല

ജിദ്ദ: ഈ വര്‍ഷത്തെ ഹജജിന് ഇന്തോനേഷ്യയില്‍നിന്നും ഹാജിമാരെ അയക്കേണ്ടതില്ലെന്ന് ഇന്തോനേഷ്യയിലെ മതകാര്യ മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹാജിമാരുടെ യാത്ര ക്യാന്‍സല്‍ ചെയ്തതായി ഇന്തോനേഷ്യയിലെ മതകാര്യ മന്ത്രാലയം ജനങ്ങളെ അറിയിച്ചു.
ഈ വര്‍ഷം 2,21,000 ഹാജിമാര്‍ ഇന്തോനേഷ്യയില്‍ നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്തോനേഷ്യയിലെ പുതിയ ഹജജ് നയപ്രകാരം 20 വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ഹജജ് ചെയ്യുവാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കുക. അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ ഹജജുമായി ബന്ധപ്പെട്ട തീരുമാനത്തിനായി കാത്തിരിക്കണമെന്ന് സൗദി അറേബ്യനേരത്തെ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.






