മുബാറക്കില്‍ ഓണ്‍ലൈന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: കോവിഡ്-19 നെ തുരത്താന്‍ സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ പുതിയ അധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചു. തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം തലശ്ശേരി നഗരസഭാ കൗണ്‍സലര്‍ എ.കെ സക്കരിയ്യ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ എന്‍.വി അബ്ദുല്‍ അഫ്‌സല്‍, ഹെഡ്മാസ്റ്റര്‍ കെ. മുസ്തഫ, മാനേജര്‍ സി. ഹാരിസ് ഹാജി, പി.ടി.എ പ്രസിഡണ്ട് മുഷ്താഖ് കല്ലേരി, വൈസ് പ്രസിഡണ്ട് കെ.പി. നിസാര്‍, സ്റ്റാഫ് സെക്രട്ടറി എം.പി. അബ്ദുറഡ്മാന്‍, കെ. ഇബ്രാഹീം, ബഷീര്‍ ചെറിയാണ്ടി, പി.കെ. റഫീഖ്, പി. അയമു, പി.എം അഷ്‌റഫ്, റമീസ് പാറാല്‍, തഫ്‌ളീം മാണിയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.