ജിദ്ദയില്‍ കൊറോണ ബാധിച്ചു മരണപ്പെട്ട മലയാളികളടക്കമുള്ള 5 പേരുടെ മൃതദേഹം ഇന്ന് ഖബറടക്കി

ജിദ്ദ: കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട മലയാളികളടക്കമുള്ള 5 പേരുടെ മൃതദേഹം ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ഇന്ന് (മെയ് 31 ഞായര്‍) ഖബറടക്കി.
കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരണപ്പെട്ട ഐലാശ്ശേരി ആനപ്പട്ടത്ത് മുഹമ്മദലി (മലപ്പുറം തുവൂര്‍), കിംഗ് അബദൂല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ മരണപ്പെട്ട പുതിയത്തു മുഹമ്മദ് (വഴിക്കടവ്), ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ മരണപ്പെട്ട ഉള്ളിയില്‍ ഉമര്‍ (മലപ്പുറം ചട്ടിപ്പറമ്പ്), മുഹമ്മദ് റഫീഖ് തന്‍വര്‍ (ഉത്തര്‍ പ്രദേശ്) മുസ്തഫ സയ്യിദ് അഹമ്മദ് (ബംഗാള്‍) എന്നീ 5 മൃതദേഹങ്ങള്‍ ദഹബാന്‍ മഖ്ബറയിലാണ് ഖബറടക്കിയത്. എന്നാല്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ മരണപ്പെട്ട രാജ അടയ്ക്കന്‍ (തമിഴ്‌നാട്) എന്നയാളുടെ മൃതദേഹം ഖര്‍ണിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ കൊണ്ടുപോയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് മറവ് ചെയ്യുവാന്‍ സാധിച്ചില്ല. തൊടടുത്ത ദിവസം രാജയുടെ മൃതദേഹവും ഖബറടക്കുമെന്ന്ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ ജലീല്‍ ഒഴുകൂര്‍ അറിയിച്ചു.






