പാറാല്‍ മാപ്പിള എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തലശ്ശേരി: കോവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ പാറാല്‍ മാപ്പിള എല്‍പി സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധ്യാപകരുടെ വകയായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബേബി ശീതള യുപി, പിടിഎ പ്രസിഡന്റ് കബീറിന് പഠനോപകരണകിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണ കിറ്റുകള്‍ വിടുകളില്‍ എത്തിച്ചു നല്‍കി.






