സൗദിയില്‍ ടാക്‌സി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ ഡ്രൈവറുടെ അടുത്ത് മുന്‍സീറ്റില്‍ ഇരിക്കരുത്

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസക്കാലത്തിലധികം നിര്‍ത്തിയിട്ടിരുന്ന ടാക്‌സി സര്‍വ്വീസുകള്‍ ഇന്നു മുതല്‍ വീണ്ടും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും ആരോഗ്യ സുരക്ഷാ കണക്കിലെടുത്തു ഗതാഗത അതോറിറ്റി പുതിയ നിബന്ധനകള്‍ നടപ്പാക്കി.
സൗദി അറേബ്യയില്‍ ടാക്‌സി വാഹനങ്ങള്‍, ആപ്‌ളിക്കേഷന്‍ വഴിയുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഡ്രൈവറുടെ അടുത്ത് മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യരുത്. ശുദ്ധവായു ലഭിക്കുന്നതിന് വാഹനത്തിന്റെ സൈഡ് വിന്‍ഡോ തുറന്നിടണം. ഡ്രൈവറും യാത്രക്കാരും നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌ക്ക് ധരിച്ചിരിക്കണം. ബാഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ സ്വയം വാഹനത്തില്‍ കയറ്റണം. പരമാവധി ഇലക്രേ്ടാണിക് പേയ്‌മെന്റുകള്‍ നടത്തണം എന്നിവയാണ് പുതുതായി നടപ്പാക്കുന്ന നിബന്ധനകള്‍.






