ഓണ്‍ലൈന്‍ ഖിറാഅത് മത്സരം സീസണ്‍ 4 സംഘടിപ്പിച്ചു

രാഗില്‍ മണ്ടോടി
തലശ്ശേരി: പാറാല്‍ മഹല്‍ നിവാസികളുടെ ഉന്നതമായ ഖുര്‍ആന്‍ പാരായണ മികവ് ഒരിക്കല്‍ക്കൂടി പുറത്തെടുക്കാന്‍ അവസരം നല്‍കികൊണ്ട് പാറാല്‍ മഹല്‍ വാട്‌സാപ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഖിറാഅത് മത്സരം സീസണ്‍ 4, ലോകത്തു എല്ലായിടത്തും ഉള്ള പാറാല്‍ നിവാസികള്‍ക്കായി സംഘടിപ്പിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ വര്‍ഷം ഹാഫിദ് വിഭാഗവും 9 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സബ്ജൂനിയര്‍ വിഭാഗവും പുതുതായി ഉള്‍പ്പെടുത്തി. ഹാഫിദ്, ജൂനിയര്‍, സീനിയര്‍ വിഭാഗം മത്സരങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ഹാഫിദ് വിഭാഗം മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ 12 ഹാഫിദുകളും രണ്ടാം ഘട്ടത്തില്‍ 10 ഹാഫിദുകളും മാറ്റുരച്ചു.
സൂം മീറ്റിങ്ങിലൂടെ ഓണ്‍ലൈന്‍ ആയി നടത്തിയ ഹാഫിദ് മത്സരം വളരെ ഉന്നത നിലവാരം പുലര്‍ത്തി. ഹാഫിദ് മത്സരത്തിനു പ്രഗല്‍ഭരായ ഖുര്‍ആന്‍ പണ്ഡിതര്‍ വിധികര്‍ത്താക്കളായിരുന്നു. ഹാഫിദ് മത്സരത്തില്‍ സഹല്‍ അബള്ളദുല്ല സക്കീര്‍, ഇബ്രാഹിം സക്കീര്‍, മുഹമ്മദ് നിഹാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തില്‍ 64 മത്സരാര്‍ത്ഥികള്‍ ആദ്യ ഘട്ടത്തില്‍ മാറ്റുച്ചരപ്പോള്‍, രണ്ടാം ഘട്ടത്തിലേക്ക് 21 പേര് യോഗ്യത നേടി. ജുമാന സമീര്‍, അഹമ്മദ് നജാദ്, സിയ ജമാല്‍ എന്നിവര്‍ സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ജൂനിയര്‍ വിഭഗത്തില്‍ 35 പേര് ആദ്യ ഘട്ടത്തില്‍ മത്സരിച്ചപ്പോള്‍ 19 പേര് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. മുഹമ്മദ് യാസര്‍, അഹമ്മദ് യാസീന്‍ മുഹമ്മദ് കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
32 പിഞ്ചു കുട്ടികള്‍ മാറ്റുരച്ച സബ്ജൂനിയര്‍ വിഭാഗത്തില്‍ ഹനാന എ. കെ ഫാത്തിമ, സാദ് ജമാല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
എല്ലാ മത്സരാര്‍ത്ഥികളും ഉന്നത നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ പ്രത്യേകം എടുത്ത് പറഞ്ഞു.
പാറാല്‍ മഹല്‍ വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ പാനല്‍ ഖിറാഅത് മത്സരം കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിച്ചതില്‍ ഇതില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാ നിവാസികള്‍ക്കും കൃതജ്ഞത അറിയിക്കുന്നതോടൊപ്പം മത്സരത്തില്‍ പങ്കടുത്തവര്‍ക്കും വിജയികള്‍ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.
കൊറോണ നിയന്ത്രണം കഴിഞ്ഞ ഉടന്‍ സമ്മാന വിതരണം ഉണ്ടാകുന്നതാണെന്നു അഡ്മിന്‍ പാനല്‍ അറിയിച്ചു. സബ്ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം മഹല്ലിലെ ഒരു വ്യക്തി സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.
നാല് വിഭാഗങ്ങള്‍ ആയി നടന്ന ഖിറാഅത് മത്സരം അഡ്മിന്‍ ടീം അംഗങ്ങള്‍ ആയ നാസ്സര്‍ തുണ്ടിയില്‍, നഈം ഇ വി, റഫീഖ് പെരൂള്‍, ബാസിത് സി. കെ, അസ്ഫര്‍, ഷാനവാസ്, ഡോ. മുസഫ്ഫര്‍, അനസ് എം. കെ, ഗഫൂര്‍ എ കെ, ജമാല്‍ പി. കെ എന്നിവര്‍ നേതൃത്വം നല്‍കി.






