കോവിഡ് മൂന്നാംഘട്ടം പരിശോധന സൗദിയില്‍ ആരംഭിച്ചു

♠അസ്മ ജംഷീദ്
റിയാദ്: കോവിഡ് പരിശോധനയുടെ മൂന്നാം ഘട്ടം സൗദിയില്‍ ആരംഭിച്ചു. കൊറോണ വൈറസിന്റെ വ്യാപനതോത് നിര്‍ണ്ണയിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് മൂന്നാംഘട്ട പദ്ദതി തുടങ്ങിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിറ്റികളില്‍ സംവിധാനിച്ച വിവിധ വാഹനങ്ങളുടെ അകത്തുവെച്ചാണ് മൂന്നാംഘട്ട പരിശോധന.
മൂന്നാംഘട്ട പരിശോധനയുടെ പ്രാഥമികഘട്ടം പരിശോധനകള്‍ ഇപ്പോള്‍ മക്ക, മദീന പ്രവിശ്യകളിലാണ് നടക്കുന്നത്. അടുത്ത ആഴ്ചയില്‍ റിയാദിലേക്കും പിന്നീട് ഘട്ടംഘട്ടമായി മറ്റുള്ള പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വീടുകള്‍ സന്ദര്‍ശിച്ചോ, താമസ സ്ഥലങ്ങളില്‍ കയറിയോ ഉള്ള പരിശോധന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഉണ്ടാവില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വയം സ്രവം പരിശോധിക്കുന്നതിന് ഓണ്‍ലൈനിലൂടെ അപ്പോയ്‌മെന്റ് ലഭിക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.






