റിയാദില്‍ മലയാളിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: റിയാദില്‍ മലയാളിയെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ സ്വദേശി പ്രദീപ് (42) ആണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ഫറസ്ദഖ് റോഡിലെ താമസ സ്ഥലത്ത് നിന്ന് 150 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. കാറില്‍ മരിച്ചുകിടക്കുന്നത് കണ്ട് പൊലീസ് തൊഴിലുടമയെ അറിയിക്കുകയും സ്‌പോണ്‍സര്‍ സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു.