”മഴയെത്തും മുന്‍പേ നാടും വീടും തോടും വൃത്തിയാക്കാം”, മുസ്‌ലിം യൂത്ത് ലീഗ് ത്രീഡേ മിഷന്‍

സാജിദ്

എട്ടിക്കുളം: പകര്‍ച്ചവ്യാധികളില്‍നിന്നും മറ്റു രോഗങ്ങളില്‍ നിന്നും രക്ഷ നേടുക എന്ന ഉദ്ദേശത്തോടെ മുസ്‌ലിം യൂത്ത് ലീഗ് എട്ടിക്കുളം ശാഖാ കമ്മിറ്റിയുടെ കിഴിലുള്ള ത്രീ ഡേ മിഷന്‍ നാടും വീടും തോടുകളും മറ്റും വൃത്തിയാക്കി. ശാഖാകമ്മിറ്റിയുടെ കീഴിലുള്ള നിരവധി പ്രവര്‍ത്തകരും അനുഭാവികളുമാണ് യജ്ഞത്തില്‍ ഭാഗവാക്കായത്.

കോവിഡ് എന്ന മഹാമാരിക്കിടയിലും നാടിന്റെ എല്ലാ സല്‍പ്രവര്‍ത്തനത്തിനും മുന്നില്‍ നില്‍ക്കുന്ന മുസ്‌ലിം ലീഗ്, ആരോഗ്യമുള്ള ഒരു സമൂഹത്തിന് വൃത്തിയുള്ള പരിസരം അത്യാവശ്യമാണെന്ന ലക്ഷ്യവും സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു ജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിടിറങ്ങിയിട്ടുള്ളത്.

പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഒ.പി ഹമീദ്, സി.എച്ച് സലാം, ശിഹാബ് ടി.കെ, കെ.എം. സലാം, ജവാദ് തുട8ിയവര്‍ നേതൃത്വം നല്‍കി.