വഴിക്കടവ് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ജിദ്ദയിലെ സനാഇയ്യയില്‍ ജോലിച്ചെയ്യുന്ന വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് കോവിഡ് 19 മൂലം മരണപെട്ടു. കോവിഡ് പോസിറ്റീവ് കാരണം കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ 4 ദിവസത്തോളമായി ചികിത്സയില്‍ ആയിരുന്നു. ജലീല്‍ ഒഴുകൂരിന്റെ നേതൃത്വത്തിലുള്ള ജദ്ദ കെഎംസിസി വെല്‍ഫയര്‍ വിഭാഗം മരണാന്തര കാര്യങ്ങള്‍ക്കായി രംഗത്തുണ്ട്.