ഓട്ടോ റിക്ഷകള്‍ക്ക് കോവിഡ് പ്രതിരോധത്തിനായി സംരക്ഷണഷീറ്റുകള്‍

♠ രാഗില്‍ മണ്ടോടി
കാസറഗോഡ്: മോട്ടോര്‍ വാഹന വകുപ്പിന്റെയും റോട്ടറി ക്ലബ് കാസറഗോഡിന്റെയും ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് തുടങ്ങിയ സാഹചര്യത്തില്‍ കോവിഡ് – 19 പ്രതിരോധം മുന്‍നിര്‍ത്തി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി ഓട്ടോറിക്ഷകള്‍ക്ക്, യാത്രികര്‍ക്കുള്ള ക്യാബിന്‍ വേര്‍തിരിക്കുന്ന 100 ലധികം ട്രാന്‍സ്പാരന്റ് ഷീറ്റുകള്‍ വിതരണം ചെയ്തു. കാസറഗോഡ് പുതിയ ബസ്ശ്റ്റാന്റ്, ബി.സി.റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കാണ് ഇത് ലഭ്യമാക്കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിരോധം കാസറഗോഡ് നടപ്പാക്കിയത്. ഡ്രൈവര്‍മാരില്‍ നിന്ന് യാത്രികരെയും യാത്രക്കാരില്‍ നിന്ന് ഡ്രൈവര്‍മാരെയും കോവിഡ് രോഗം പടരാതിരിക്കാന്‍ സത്തായിക്കുന്നതാണിത്. ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്വന്തം വാഹനങ്ങളില്‍ ഇത് പിടിപ്പിച്ച് മാതൃകയായി സ്വയം സുരക്ഷിതരാകണമെന്ന് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് കാസറഗോഡ് എന്‍ഫോര്‍സ്‌മെന്റ് ആര്‍ടി ഒ. ഇ മോഹന്‍ദാസ് അറിയിച്ചു.
റോട്ടറി ക്ലബ് കാസറഗോഡിന്റെ സംഘാടകന്‍ എം.കെ രാധാകഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എന്‍ഫോര്‍സ്‌മെന്റ് വിഭാഗം എം വി ഐമാരായ പി.വി.രതീഷ്. ടി. വൈകുണ്ഠന്‍, കെ. ബിനീഷ് കുമാര്‍, എം.എം.വി.ഐമാര്‍, റോട്ടറി ക്ലബ് കാസറഗോഡ് ഭാരവാഹികളായ എം.പി. ദിനേശ്, എന്‍.എസ്. പിള്ള, ശ്രീ. കെ വിനയ്, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഗിരീഷ് സന്ത്യ എന്നിവര്‍ പങ്കെടുത്തു.






