കോവിഡ്: കൊല്ലം സ്വദേശി ജുബൈലില്‍ മരിച്ചു

ജുബൈല്‍: കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ദേവസ്വം പറമ്പില്‍ ബാബു തമ്പി (48) ജുബൈലില്‍ കോവിഡ് ബാധിച്ചു മരിച്ചു. പത്തു വര്‍ഷമായി ജുബൈലിലെ സ്‌കൂള്‍ വാന്‍ ഡ്രൈവറായിരുന്നു. നാല് ദിവസം മുമ്പ് ശ്വാസ തടസ്സവും ചുമയും ശക്തമായതിനെ തുടര്‍ന്ന് ജുബൈല്‍ മുവാസാത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ഭാര്യ: സുനിത. മൂന്നു മക്കള്‍.






