ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ചരമവാര്‍ഷിക ദിനംആചരിച്ചു

രാഗില്‍ ചന്ദ്രന്‍

തലശ്ശേരി: മുന്‍ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അമ്പത്തിയാറാമത് ചരമവാര്‍ഷിക ദിനം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. എല്‍ എസ് പ്രഭു മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പര്‍ വി. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പി. വി രാധാകൃഷ്ണന്‍, കെ. ഇ പവിത്ര രാജ്, എം. പി സുധീര്‍ ബാബു, എ ഷര്‍മ്മിള, എം. പി സതീശന്‍, ഇ. വിജയകൃഷ്ണന്‍, പി. സുകുമാരന്‍, പി. ഒ മുഹമ്മദ് റാഫി ഹാജി എന്നിവര്‍ സംബന്ധിച്ചു.