കണ്ണൂരില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 8 പേരില്‍ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മട്ടന്നൂര്‍, പന്ന്യന്നൂര്‍, ധര്‍മടം സ്വദേശികള്‍ക്ക്
കണ്ണൂര്‍: ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഇന്ന് കോവിഡ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 2 പേര്‍ ദുബൈയില്‍ നിന്നും 2 പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.
ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ 2 പേരും 10ഉം 15ഉം വയസ്സുള്ള മറ്റു 2 പെണ്‍കുട്ടികളുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.






