വിദേശത്തുനിന്ന് നാട്ടിലെത്താന്‍ രജിസ്റ്റര്‍ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ വന്നത് 11,181 പേര്‍

പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങുന്നതിന് മുമ്പ് ഒരുഘട്ടത്തില്‍ സംസ്ഥാനത്ത് 16 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സ്വാഭാവികമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്തുനിന്ന് എത്തിയ 133 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ യുഎഇയില്‍നിന്ന് എത്തിയവരും 25 പേര്‍ കുവൈത്തില്‍നിന്ന് എത്തിയവരുമാണ്.

മഹാരാഷ്ട്രയില്‍നിന്ന് സംസ്ഥാനത്തെത്തിയ 72 പേര്‍ക്കും, തമിഴ്നാട്ടില്‍നിന്ന് എത്തിയ 71 പേര്‍ക്കും, കര്‍ണാടകയില്‍നിന്ന് എത്തിയ 35 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്ത് തിരിച്ചെത്താന്‍ 3,80,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,16,000 പേര്‍ക്ക് പാസ് നല്‍കി. ഇതില്‍ 1,01,779 പേര്‍ സംസ്ഥാനത്ത് എത്തി.

വിദേശത്തുനിന്ന് തിരിച്ചെത്താന്‍ 1,34,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 11,181 പേര്‍ മെയ് 25 വരെ സംസ്ഥാനത്ത് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.“`