സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കൊറോണ രോഗബാധിതരെക്കാള്‍ രോഗമുക്തി നേടിയവര്‍

റിയാദ്: ഇന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കൊറോണ വൈറസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി രോഗം സ്ഥിരീകകരിച്ചവരിലേറെ പേര്‍ രോഗമുക്തരായവരാണ്. ഇന്ന് 1931 പേര്‍ക്ക് പുതുതായി കോവിഡ് 19 കൊറോണ രോഗം പിടികൂടിയതായാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 2782 ആണ്. മക്ക, ജിദ്ദ, മദീന, ദമാം, തായിഫ് എന്നിവിടങ്ങളില്‍ മൂന്നു സ്വദേശികളും ഒമ്പത് വിദേശികളുമടക്കം 12 പേരാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതിനകം സൗദിയില്‍ കൊറോണ രോഗം ഭേതമായി വീടുകളിലേക്ക് പോയവരുടെ എണ്ണം 48,450 പേരായി. രോഗം റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇന്നുവരെയുള്ള മരണസംഖ്യ 411 ആണ്.

ഇതുവരെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 76,726 കൊറോണ കേസുകളാണ്. നിലവില്‍ 27865 പേരാണ് ചികിത്‌സയിലുള്ളത്. ചികിത്‌സയിലുള്ളവരില്‍ 397 പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണ്.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 789 പേരിലാണ്. ജിദ്ദ: 327. ഹുഫൂഫ്: 166, ദമ്മാം: 143, മക്ക: 120 എന്നിങ്ങനെയാണ് 100ല്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റു പട്ടണങ്ങള്‍.