നാളെ ഉച്ചക്ക് സൂര്യന്‍ വിശുദ്ധ കഅബാലയത്തിനു മുകളില്‍ വരും

മക്ക: വിശുദ്ധ കഅബാലയത്തിനു നേരെ മുകളില്‍ സൂര്യന്‍ വരുന്ന അത്യപൂര്‍വ്വമായ പ്രതിഭാസത്തിന് നാളെ (മെയ് 27 ബുധന്‍) സാക്ഷ്യം വഹിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സൗദി സമയം ഉച്ചക്ക് 12.18 നാണ് സൂര്യന്‍ കഅബയുടെ മുകളിലെത്തുക. ഇത് ലോകത്തിന്റെ പല ഭാഗത്തുനിന്നും ദര്‍ശിക്കാന്‍ സാധിക്കും ഈ സമയത്ത് ദൂരെദിക്കുകളില്‍ ഉള്ളവര്‍ക്ക് വിശുദ്ധ കഅബാലയത്തിന്റെ ദിശ കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയും ചെയ്യും.

വര്‍ഷത്തില്‍ 2 തവണയാണ് സൂര്യന്‍ വിശുദ്ധ കാബാലയത്തിനു മുകളില്‍ വരുന്നത്. മക്കയിലൂടെ കടന്നുപോകുന്ന രേഖാംശരേഖയോട് സൂര്യന്റെ ചലനം കൂട്ടിമുട്ടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് വിശുദ്ധ കഅബാലയത്തിനോ മക്കയിലെ കെട്ടിടങ്ങള്‍ക്കോ നിഴലുണ്ടാവുകയുമില്ല.