കോവിഡ്: സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ജുബൈലില്‍ കരുനാഗപ്പള്ളി സ്വദേശി മരിച്ചു
ജിദ്ദ: കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് പുള്ളിമാന്‍ ജംഗ്ഷനില്‍ ഷാനവാസ് ഇബ്രാഹിം കുട്ടി(32) കൂടി ജുബൈലില്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ ഇന്ന് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 5 ആയി.
നാല് ദിവസം മുമ്പ് പനിയും ശ്വാസതടസ്സവും ഉണ്ടായതുനെ താടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വന്റിലേറ്റര്‍ രോഗിയായി ആശുപത്രിയില്‍ കഴിയവെ അസുഖം വഷളാവുകയും മരിക്കുകയുമായിരുന്നു.
ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് മുലം മരിച്ച മലയാളികളുടെ എണ്ണം 5 ആയി.
ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയില്‍ ചികിത്‌സയിലുണ്ടായിരുന്ന മലപ്പുറം പെരിന്തര്‍മണ്ണ രാമപുരം ബ്‌ളോക്ക് പടിയിലെ അഞ്ചരക്കണ്ടി (എ.കെ) അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ പാറശ്ശേരി ഉമര്‍ (53), ജിദ്ദയിലെ ജെ.എന്‍. എച്ചില്‍വെച്ച് മലപ്പുറം ഒതുക്കുങ്ങല്‍ അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്ല്യാസ്(43), ജിദ്ദയിലെ കിലൊ 14 ലുള്ള സഹ്‌റ ആശുപത്രിയില്‍വെച്ച് കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദിന്‍(42) എന്നിവരാണ് ഇന്ന് മരിച്ച മറ്റുള്ള മലയാളികള്‍. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 24 ആയി.
അബ്ദുല്‍ സലാം ഒരുമാസമായി ചികിത്‌സയിലായിരുന്നു. ജിദ്ദ രാമപുരം കൂട്ടായ്മ എക്‌ളിക്യൂട്ടീവ് അംഗം, ട്രഷറര്‍ എന്നീ നിലയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് ജിദ്ദയിലാണ് ജോലി. 1978-81 കാലഘട്ടത്തില്‍ പി.എസ്.എം.ഒ കോളേജില്‍ പി.ഡിസി ഗ്രുപ്പില്‍ പഠിതാവായിരുന്നു.
അബ്ദുുല്‍ സലാമിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. അനുജന്‍ ഫിറോസ് ബാബുവും ജിദ്ദയിലുണ്ട്. നാദിയയാണ് പാറശ്ശേരി ഉമറിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് രോഷന്‍, ആയിശ റിന്‍ഷി. ജലീല്‍ ഒഴുകൂര്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ അനന്തര നടപടികള്‍ക്ക് രംഗത്തുണ്ട്.






