വാര്‍ഷിക ആഘോഷത്തിനെതിരെ കോണ്‍ഗ്രസ് ധര്‍ണ്ണ

രാഗില്‍ ചന്ദ്രന്‍

തലശ്ശേരി: ഇടതു പക്ഷ സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷിക ആഘോഷത്തിനെതിരെ തലശ്ശേരി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സബ്ട്രഷറി ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ വിഎ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

കൊറോണയെന്ന മഹാമാരിയിലും രാഷ്ട്രീയം കളിച്ച ഇടതു പക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഇപ്പോഴെങ്കിലും സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചക്ക് ക്ഷണിച്ചത് തെറ്റ് മനസിലാക്കിയതുകൊണ്ടാണെന്ന് വിഎ നാരായണന്‍ അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് കെഇ പവിത്ര രാജ് അധ്യക്ഷത വഹിച്ചു. എംപി അരവിന്ദാക്ഷന്‍, എംവി സതീശന്‍ സംബന്ധിച്ചു. പി സുകുമാരന്‍ സ്വാഗതവും സുധീര്‍ ബാബു നന്ദിയും പറഞ്ഞു.