കോവിഡ് ചികിത്ചയിലായിരുന്ന മലപ്പുറത്തുകാരായ മൂന്ന് മലയാളികള്‍ ഇന്ന് ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ജിദ്ദ പ്രവാസികള്‍ക്ക് ദുഖത്തിന്റ ദിനമാണിന്ന്. കോവിഡ് മൂലം 3 പേരുടെ മരണമാണ് ജിദ്ദ മലയാളികള്‍ക്ക് ഇന്ന് ശ്രവിക്കേണ്ടിവന്നത്.
ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയില്‍ ചികിത്‌സയിലുണ്ടായിരുന്ന മലപ്പുറം പെരിന്തര്‍മണ്ണ രാമപുരം ബ്‌ളോക്ക് പടിയിലെ അഞ്ചരക്കണ്ടി (എ.കെ) അബ്ദുല്‍ സലാം (58), മുതുവല്ലൂര്‍ പാറശ്ശേരി ഉമര്‍ (53), ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന ഒതുക്കുങ്ങല്‍ മുഹമ്മദ് ഇല്ല്യാസ് അഞ്ചുകണ്ടന്‍(47) എന്നിവരാണ് മരിച്ചത്.
അബ്ദുല്‍ സലാം ഒരുമാസമായി ചികിത്‌സയിലായിരുന്നു. ജിദ്ദ രാമപുരം കൂട്ടായ്മ എക്‌ളിക്യൂട്ടീവ് അംഗം, ട്രഷറര്‍ എന്നീ നിലയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് ജിദ്ദയിലാണ് ജോലി. 1978-81 കാലഘട്ടത്തില്‍ പി.എസ്.എം.ഒ കോളേജില്‍ പി.ഡിസി ഗ്രുപ്പില്‍ പഠിതാവായിരുന്നു.
അബ്ദുല്‍ സലാമിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. അനുജന്‍ ഫിറോസ് ബാബുവും ജിദ്ദയിലുണ്ട്. നാദിയയാണ് പാറശ്ശേരി ഉമറിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് രോഷന്‍, ആയിശ റിന്‍ഷി. ജലീല്‍ മൊറയൂറിന്റെ നേതൃത്വത്തിലുള്ള ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകര്‍ അനന്തര നടപടികള്‍ക്ക് രംഗത്തുണ്ട്.






