ജുബൈലില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ജുബൈല്‍: കോവിഡ് ബാധിച്ച് ജുബൈലില്‍ ഒരു മലയാളി മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ 173 സിള.വി വില്ലയില്‍ സാം ഫെര്‍ണാണ്ടസ് (55) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും കാരണം ആദ്യം ജുബൈലിലുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നുവെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും 12 ദിവസമായി ചികിത്സയിലുമായിരുന്നു. ജനറല്‍ ഹോസ്പിറ്റലില്‍വെച്ച് മരിക്കുകയും ചെയ്തു.
ഇന്നലെ (വെള്ളി) രാത്രി 11.30 നാണ് മരണം. 17 വര്‍ഷമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു.
ഭാര്യ: തിരൂരിലെ അധ്യാപിക ജോസഫൈന്‍). മക്കള്‍: കൊല്ലം പൂയപ്പള്ളി ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ രേഷ്മ, വിദ്യാര്‍ത്ഥിയായ ഡെയ്‌സി. മരുമകന്‍: ഉദേശ് (ഖത്തര്‍).






