ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ കരിവന്നൂര്‍ സ്വദേശിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം തലവനായിരുന്ന ഡോ. അബ്ദുറഷീദ് (48) മരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് തീവ്രപരിചരണം നടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് മരിക്കുകയായിരുന്നു. പതിനൊന്നു വര്‍ഷമായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ഭാര്യ: ജിദ്ദ അല്‍ മഖാസിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപിക ഷൈനി റഷീദ്, ഡോ. അംറിന്‍ റഷീദ്, എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആഷിഖ് എന്നിവര്‍ മക്കളാണ്.