ഷാഫിഉന്നീസ്സായുടെ മൃതദേഹം തായിഫില്‍ മറവ് ചെയ്തു

അഞ്ച് വര്‍ഷമായി തായിഫില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരികയായിരുന്നു. നാട്ടില്‍ അവധിക്ക് പോയിവന്നിട്ട് രണ്ട് വര്‍ഷമായി. സൗദിയില്‍ ഇവര്‍ക്ക് ബന്ധുക്കളോ നാട്ടുകരോ ആരുംതന്നെ ഇല്ലാതിരിന്നതിനാല്‍ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തായിഫ് കെ എം സി സി പ്രസിഡണ്ട് മുഹമ്മദ് സാലിഹ് ഏറ്റെടുത്ത് നടത്തുകയായിരുന്നു.
തായിഫ്: തായിഫ് കിംങ് ഫൈസല്‍ ആശുപത്രീയില്‍ ചികിത്സയില്‍ കഴിയവേ നിര്യാതയായ ആന്ത്രപ്രദേശിലെ കടപ്പ സ്വദേശിനി ശൈഖ് ഷാഫിഉന്നീസ്സാ (49) യുടെ മൃതദേഹം തായിഫില്‍ മറവ് ചെയ്തു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കിംങ് ഫൈസല്‍ ആശുപത്രീയില്‍ ചിക്ത്‌സയില്‍ കഴിയവേ ഈ മാസം രണ്ടിനാണ് നിര്യാതയായത്.
അഞ്ച് വര്‍ഷമായി തായിഫില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരികയായിരുന്നു. നാട്ടില്‍ അവധിക്ക് പോയിവന്നിട്ട് രണ്ട് വര്‍ഷമായി. സൗദിയില്‍ ഇവര്‍ക്ക് ബന്ധുക്കളോ നാട്ടുകരോ ആരുംതന്നെ ഇല്ലാതിരിന്നതിനാല്‍ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തായിഫ് കെ എം സി സി പ്രസിഡണ്ട് മുഹമ്മദ് സാലിഹ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. മൃതദേഹം കഴിഞ്ഞ ദിവസം തായിഫ് ഇബിനു അബ്ബാസ് മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
സവാം പുല്ലാളൂര്‍, റസാഖ് കൊട്ടപ്പുറം, അഷ്‌റഫ് ടി പി. അലി ഒറ്റപ്പാലം, അഷ്‌റഫ് താനാളൂര്‍, ശിഹാബ് കൊളപ്പുറം, കര്‍ണ്ണാടക സ്വദേശി ഇംത്തീയാസ് എന്നിവര്‍ ഖബടറടക്ക ചടങ്ങീല്‍ സംബന്ധിച്ചു.






