സൗദിയില്‍ 1912 പേരില്‍കൂടി പുതുതായി കൊറോണ രോഗം കണ്ടെത്തി

ഇന്ന് മക്കയില്‍ 438 പേരിലാണ് രോഗം റിപ്പോര്‍ട്ട് ചെച്തത്. ജിദ്ദ: 374, റിയാദ്: 363, മദീന: 248, ദമ്മാം 104, ഹുഫൂഫ്: 72, ഖുന്‍ഫുദ: 52, ഹദ്ദ: 40, ജുബൈല്‍: 30, തായിഫ്: 28, ബേഷ്: 20, ബത്തീഫ്: 16, യാമ്പു: 14, മജമ്മ: 13, മറ്റിടങ്ങളില്‍ 10 ന് താഴെയുമാണ് സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് കാറോണ റിപ്പോര്‍ട്ട് ചെയ്തത്.

റിയാദ്: സൗദിയില്‍ ഇന്ന് കൊറോണ ബാധിച്ച് ഏഴു പേര്‍ മരിച്ചു. 1912 പേരില്‍ ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അസുഖം ഭേതമായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 11,457 ആണ്. വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സയിലുള്ളത് സ്വദേശികളും വിദേശികളുമടക്കം 27,345 പേരാണ്. ചികിത്‌സയിലുള്ളവരില്‍ 143 പേരുടെ നില ഗുരുതരമാണ്.

കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 246 ആയി ഉയര്‍ന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയുള്ള രോഗികളുടെ എണ്ണം 39,048 ആയിട്ടുണ്ട്.

ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 79 ശതമാനം പുരുഷന്‍മാരും അവശേഷിക്കുന്ന 21 ശതമാനം സ്ത്രീകളുമാണ്. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലിയാണ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധമായ വിവരങ്ങള്‍ പങ്ക്‌വെച്ചത്.