ബാബു മക്കയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്, പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

https://youtu.be/iRnZaEgY4xE
ജിദ്ദ: ജിദ്ദയിലെ പ്രശസ്ത സൂഖുകളില്‍ ഒന്നായ ബാബുമക്കയില്‍ കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും സന്ദര്‍ശകരുടെയും അഭൂതപൂര്‍വ്വമായ തിരക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. രാജ്യത്ത് പകല്‍ സമയങ്ങളിലുള്ള കര്‍ഫ്യു നിയമങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപിക്കാതിരിക്കുവാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മുന്നറിയുപ്പുകളൊന്നും പാലിക്കാതെയാണ് വന്‍ ജനാവലി ബാബുമക്ക സൂഖിലെത്തുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മിനിമം മുന്‍കരുതലുകള്‍ പോലും ജനങ്ങള്‍ പാലിച്ചിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ചവര്‍ പറയുന്നുണ്ട്. ബാബുമക്ക മാര്‍ക്കറ്റുകളില്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി സാധനങ്ങള്‍ വാങ്ങുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ആരോ പങ്കുവെച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പങ്കുവെച്ചത്.
സൗദി ഭരണകൂടം വിശുദ്ധ റമളാനില്‍ കര്‍ഫ്യു ഇളവ് ചെയ്തത് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനാണെന്നും മാര്‍ക്കറ്റുകളില്‍ തിരക്കുകള്‍ ഉണ്ടാക്കുന്നതിനല്ലെന്നും വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെട്ടു.






