കേരളത്തില്‍ ഇന്നും കോവിഡ് സ്ഥിരീകരണമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആര്‍ക്കും പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ ഇത് തുടര്‍ച്ചയായ ദിവസങ്ങളാണ് ആശ്വാസ ദിനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 474 പേരാണ് കോവിഡില്‍നിന്നും മുക്തരാകുന്നത്. 25 പേരാണ് മാത്രമാണ് നിലവില്‍ കേരളത്തില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.






