ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ പ്രവാസി സേവനവുമായി രംഗത്ത്

ജിദ്ദ: ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദയില്‍ പ്രവൃത്തിക്കുന്ന ഹെല്‍പ്‌ലൈനിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ കോവിഡ് മൂലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ കിട്ടാതെ വലയുന്നവര്‍ക്കായി കര്‍മ്മരംഗത്ത്.
ചുരുങ്ങിയ സമയത്തിനകം കുടുംബങ്ങള്‍ അടക്കം അനേകം പ്രവാസികള്‍ള്‍ക്ക് ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനം ആശ്വാസമായി. ഒരാള്‍ക്ക് പരമാവധി 15 ദിവസത്തിലധികം കഴിയാനുള്ള ഭക്ഷണ സാധനങ്ങളാണ് പ്രവര്‍ത്തകര്‍ നേരിട്ട് താമസ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ റൂമുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പ്രവര്‍ത്തനങ്ങളല്‍ സംഘടന സജജീവമാണ്ട്. മരുന്നുകള്‍ വാങ്ങാന്‍ കഴിവില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കുന്നു. ജോലിയും ശമ്പളവും ഇല്ലാത്ത അഞ്ഞൂറില്‍പരം സാധാരണക്കാരായ തൊഴിയാളികള്‍ക്ക് ഇതിനകം സാന്ത്വന കിറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. സാന്ത്വന കിറ്റുകള്‍ വാഹങ്ങളില്‍ വിതരണം ചെയ്യുന്നതിന് കരീം പാലക്കാടിന്റെ നേതൃത്വത്തില്‍ പത്തോളം ഡ്രൈവര്‍മാര്‍ കര്‍മ്മരംഗത്തുള്ളതായി ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ താഹിര്‍ ആമയൂര്‍, കെഎം കുഞ്ഞുമുഹമ്മദ് കൊടശ്ശേരി എന്നിവര്‍ പറഞ്ഞു.
ജിദ്ദയോടൊപ്പം ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ മറ്റ് പ്രവിശ്യയിലുള്ള പ്രവര്‍ത്തകരും സേവന പാതയില്‍ സജജീവമായുണ്ട്.





