ദമാം സെകന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവേശനത്തിന് വിലക്ക്

ദമാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ സെകന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്ക് ഇന്ന് (ഞായര്‍) മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത ഒരു അറിയിപ്പ് വരെ ആര്‍ക്കും സെകന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്ക് പോകാനോ അവിടെയുള്ളവര്‍ക്ക് പുറത്ത് പോകാനോ അനുവാദമുണ്ടായിരിക്കില്ല. എന്നാല്‍ ചരക്ക് നീക്കത്തിന് വിലക്കില്ല.
ഫാക്ടറികളില്‍ മൊത്തം തൊഴിലാളികളുടെ മൂന്നിലൊന്ന് പേര്‍ക്ക് ജോലിയെടുക്കാം. മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് അവിടേക്ക് പ്രവേശിക്കാമെങ്കിലും പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം അതീര്‍ സ്ട്രീറ്റില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചിടല്‍ പിന്‍വലിച്ചു. ഇവിടെയുള്ളവര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ പുറത്തിറങ്ങാവുന്നതാണ്.






