ജിദ്ദയില്‍ വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുര സ്വദേശി മരിച്ചു.

ജിദ്ദ: വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുര സ്വദേശി ചെങ്ങനക്കാട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (23) ജിദ്ദയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യചെയ്തതാണെന്ന് സംശയിക്കുന്നു. മറ്റൊരു മതവിഭാഗത്തില്‍പെട്ട സ്ത്രീയെ വിവാഹം ചെയ്ത് 5 ദിവസത്തിനുള്ളില്‍ ജിദ്ദയില്‍ ജോലി സ്ഥലത്ത് എത്തിയതായിരുന്നു.
പിതാവ് മുഹമ്മദ് അലി, മാതാവ് സുലൈബ, ഭാര്യ ഫാത്തിമ ഫിദ. ജിദ്ദ കെഎം.സി.സി വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകന്‍ ജലീല്‍ മൊറയൂറിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.






