കേരളത്തില്‍ ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 14 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ കാസര്‍കോട് 2 വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികില്‍സയിലുണ്ട്. 20711 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.






