ഖതീഫ് വീണ്ടും സാധാരണ നിലയിലേക്ക്

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരത്തിലെ ഒരു നടപ്പാതയില്‍ ഒരു ദമ്പതികള്‍ ചുറ്റിക്കറങ്ങുന്നു. (പഴയ ഫയല്‍ചിത്രം)
ദമ്മാം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും അടച്ചിട്ട സൗദിയിലെ ഖതീഫില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കി തുടങ്ങി. ഇന്ന് (ഏപ്രില്‍ 30 വ്യാഴം) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഖതീഫ് ഗവര്‍ണറേറ്റിലേക്ക് പ്രവേശിക്കുവാനും പുറത്തുപോകുവാനും അനുവാദം നല്‍കിയിട്ടുണ്ട്.
ഇതിനു പുറമെ സമ്പൂര്‍ണ്ണ കര്‍ഫ്യുവിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാനും അനുവാദമുണ്ട്. അതേസമയം, നേരത്തെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.






