മക്കയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

മക്ക: മക്കയില്‍ കണ്ണൂര്‍ സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി വണ്ണാന്റെമട്ട നളേറ്റില്‍ മുഹമ്മദിറെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തില്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ശേഷം താമസസ്ഥലത്ത്  വിശ്രമിക്കുവാന്‍ അനുവദിച്ചിരുന്നു. ഇന്നലെ വൈകിട്ട് നോമ്പു തുറക്കാനുള്ള ഭക്ഷണം പരിചയക്കാര്‍ കൊണ്ട് നല്‍കിയിരുന്നു. നോമ്പു തുറന്ന ശേഷം റിയാദില്‍ ജോലിചെയ്യുന്ന മകന്‍ ഫോല്‍ ചെയ്‌തെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കയിലുള്ള ശരീഫ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകന്‍  മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്നുണ്ട്.