മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ജിദ്ദയില്‍ മരിച്ചു.

അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെനിന്നും വിദഗ്ധ ചികിത്‌സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് അറിയുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍  പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മ്തദേഹം ഖബറടക്കുക.