അബ്ശീര്‍-ഔദ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് എങ്ങിനെ?

സൗദിയിലെ പ്രവാസികള്‍ക്കും നാട്ടിലേക്ക് പോകുവാനുള്ള പ്രാധമിക നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.
♠ അസ്മ ജംഷീദ്
ജിദ്ദ: നാട്ടിലേക്ക് പോകുവാനാഗ്രഹിക്കുന്ന സൗദിയിലെ ഇന്ത്യക്കാര്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയം അബ്ശീര്‍ രജിസ്‌ട്രേഷന്‍ സൗകര്യം സജജമാക്കി. ഇന്ത്യാ ഗവര്‍മെന്റ് പ്രവാസികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചതിനെ തുണര്‍ന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.
റജിസ്‌ട്രേഷന്‍ നടപടികള്‍:
(1) ഓണ്‍ലെന്‍ വഴി അബഷിറില്‍ പ്രവേശിക്കുക.
(2) വിമാന ചിഹ്‌നത്തിലുള്ള ‘ഔദ’ ക്‌ളിക്ക് ചെയ്യുക.
(3) സന്ദര്‍ശക വിസയിലുള്ളവര്‍ ബോര്‍ഡര്‍ നമ്പര്‍ രേഖപ്പെടുത്തുക.
(4) സൗദിയില്‍ വിസയിലുള്ളവര്‍/ ഇക്കാമയുള്ളവര്‍ ഇഖാമ നമ്പര്‍, ജനനതിയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
(5) അബ്ശിറിലെ സ്വന്തം എകൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിക്കാതെ തന്നെ ഇതിനുള്ള അപേക്ഷ നല്കുവാനാകും.
(6) ഇക്കാമയിലുള്ളവര്‍ എക്‌സിറ്റോ റീ എന്‍ട്രിയോ അടിച്ചിരിക്കണം.
(7) അബഷിറില്‍ ലഭിക്കുന്ന അപേക്ഷ അധികൃതര്‍ പരിശോധിക്കും.
(8) അതിന് ശേഷം യാത്രക്ക് അനുമതി നല്‍കും.
(9) അനുമതി ലഭിക്കുന്നവര്‍ക്ക് നാട്ടില്‍ പോകേണ്ട തിയ്യതിയും ടിക്കറ്റ് നമ്പറും ബുക്കിംഗ് വിവരവും മൊബൈലില്‍ വഴി ലഭിക്കും.
(10) മുകളില്‍പറഞ്ഞ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് പോകുന്നവര്‍ പണമടച്ച് ടിക്കറ്റ് എടുത്തിരിക്കണം.
(11) റിയാദ്, ജിദ്ദ, മദീന, ദമാം അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മാത്രമാണ് നാട്ടിലേക്ക് മടങ്ങാനാവുക.






