സൗദിയില്‍ കൊറോണ ബാധിച്ചവര്‍ 17522, ഇന്ന് 3 മരണം, 1223 പുതിയ രോഗികള്‍

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1223 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കൊറോണ വൈറസ് ബാധിച്ചു 3 പേരുടെ മരണവും സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് 142 പേര് രാഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം സൂചിപ്പിച്ചു.

ഇതോടെ സൗദി അറേബ്യയില്‍ മൊത്തം രോഗികളുടെ എണ്ണം 17522 ആയി ഉയര്‍ന്നു.