മക്കയില്‍ 86 ഷോപ്പുകള്‍ അടപ്പിച്ചു

നിരോധനാജ്ഞ ഇളവുകള്‍ ഉള്ള സ്ഥലാപനങ്ങളാണ് ഏറെയും അടപ്പിച്ചത്. മക്കയിലും പരിസരങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളുടെ നിയമലംഘനങ്ങള്‍ നിരന്തരം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സൈദി പറഞ്ഞു.
മക്ക: വിശുദ്ധ റമളാനിന്റെ ആദ്യദിവസം തന്നെ മക്കയിലും പരിസരങ്ങളിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 86 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതായി മക്കാ മുനിസിപ്പാലിറ്റി അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് വ്യാപാര സ്ഥാപനങ്ങളത്രയും അടപ്പിച്ചത്.
24 മണിക്കൂറും കര്‍ശനമായ നിരോധനാജ്ഞ നിലനില്‍ക്കുന്ന വിശുദ്ധ മക്കയില്‍ ശക്തമായ നിരീക്ഷണമാണ് അധികൃതര്‍ നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. ഇവിടെ മാത്രം 3000 ലധികം കോവിഡ് രോഗികള്‍ ചികിത്സയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിരോധനാജ്ഞ ഇളവുകള്‍ ഉള്ള സ്ഥലാപനങ്ങളാണ് ഏറെയും അടപ്പിച്ചത്. മക്കയിലും പരിസരങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളുടെ നിയമലംഘനങ്ങള്‍ നിരന്തരം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സൈദി പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ 5 ഭക്ഷ്യ മാര്‍ക്കറ്റുകള്‍, 17 റെസ്‌റ്റോറന്റുകളും 44 നാടന്‍ ഭക്ഷണശാലകള്‍, എന്നിവയും അടപ്പിച്ചിരുന്നു. കൂടാതെ നിരവധി സ്വീറ്റ് കടകള്‍, മൊബൈല്‍ കടകള്‍, ടൈലറിംഗ്, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ എന്നിവയും അടപ്പിച്ചതായും അബ്ദുല്ല അല്‍ സൈദി വ്യക്തമാക്കി.