സൗദിയില്‍ കൊറോണ ബാധിച്ചവര്‍ 12772, ഇന്ന് 5 മരണം, 1141 പുതിയ രോഗികള്‍

റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1141 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കൊറോണ വൈറസ് ബാധിച്ചു 5 പേരുടെ മരണവും സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുുല്‍ ആലി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് 172 പേര് രാഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം സൂചിപ്പിച്ചു.
മരണപ്പെട്ടവരെല്ലാം വിദേശികളാണ്. എല്ലാവരും മരണപ്പെട്ടത് മക്കയില്‍വെച്ചാണെന്നും ഇവരുടെ പ്രായം 50-76 വയസ്സുകള്‍ക്കിടയിലാണെന്നും അവര്‍ക്ക് വേരെയും ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സൗദി അറേബ്യയില്‍ മൊത്തം രോഗികളുടെ എണ്ണം 12772 ആയി ഉയര്‍ന്നു. ഇവരില്‍ 10846 രോഗികള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലാണ് 82 പേരുടെ നില ഗുരുതരമാണെന്നും അവരെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ശേഷിക്കുന്ന രോഗികളില്‍ 114 പേര് മരണപ്പെടുകയും 1812 രോഗികള്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്ക 315, ഹുഫൂഫ് 240, റിയാദ് 164, മദീന 137, ജിദ്ദ 114, ദമ്മാം 61, തബൂക് 35, ദഹ്‌റാന്‍ 26, ബിഷ 18, തായിഫ് 14, അല്‍ഖറജ് 3, അല്‍ തുവാല്‍, സിബിയ, ഹാഇല്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും ശറൂറ, ഖുറയ്യാത്ത്, അല്‍ അല്‍വജ്ഹ്, അല്‍ ഹഫര്‍, ഉഖ്‌ലാ, അല്‍ മുത്തനാബ്, യാമ്പു എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്.
സൗദിയില്‍ കൊറോണ ബാധിച്ച ചികിത്സയില്‍ കഴിയുന്നവര്‍ മക്ക 2758, മദീന 2075, റിയാദ്: 1896, ജിദ്ദ 1767, ഹുഫൂഫ് 747, ദമ്മാം 714, തബൂക്ക് 163, തായിഫ് 145, ജുബൈല്‍ 96, ദഹ്‌റാന്‍ 59, ഖതീഫ് 46, ബുറൈദ, 41, യാമ്പു 37, അല്‍കോബാര്‍ 33, ഖമീസ് 30, ബിഷ 25, ഖുലൈസ് 24 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 20 നു താഴെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
കൊറോണ വൈറസ് ബാധിച്ച് സുഖപ്പെട്ടവര്‍ 1812 പേരാണ്. 620 പേര് റിയാദ്, മക്ക 369, ജിദ്ദയില്‍ 263, ഖത്തീഫ് 151, ദമ്മാം 110, മദീന 38, അബഹാ 37, ദഹ്‌റാന്‍ 26, ജിസാന്‍ 24, നജ്‌റാന്‍ 23, ഹുഫൂഫ് 23, അല്‍ഖോബാര്‍ 22, തായിഫ് 16, അല്‍ബാഹ 15, ബിഷ 13, ബുറൈദ 13 ബാക്കിയുള്ള സിറ്റികളില്‍ പത്തില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.






