എസ്‌റ്റേറ്റ് ഓഫീസില്‍ മോഷണം നടത്തിയ 6 പാക്കിസ്ഥാനികള്‍ റിയാദില്‍ പിടിയില്‍

റിയാദ്: റിയാദ് സിറ്റിയില്‍ പ്രവൃത്തിച്ചിരുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ഓഫീസില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 6 പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തു.
റിയല്‍ എസ്‌റ്റേറ്റ് ഓഫീസിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് അകത്തുകടന്ന് പുതിയ ഖജനാവ് പറിച്ചെടുക്കുകയും കടത്തിക്കൊണ്ടുപോവുകയും ഖനജാവിലെ പണവും രേഖകളും മോഷ്ടിക്കുകയായിരുന്നു. ഖജനാവില്‍ മുപ്പതിനായിരം റിയാലും ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നു.
റിയാദ് പൊലീസ് പ്രത്യക അന്വേഷണ വിഭാഗം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. പ്രതികളില്‍ നിന്നും 23,000 റിയാല്‍ വീണ്ടെടുത്തു. നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതികള്‍ക്കെതിരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.






