കൊറോണ: സൗദിയില്‍ 5 മരണം കൂടി, ജിദ്ദയില്‍ 1135ഉം മക്ക 1528ഉം രോഗികള്‍

റിയാദ്: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1132 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കൊറോണ വൈറസ് ബാധിച്ചു 5 പേരുടെ മരണവുംകൂടി ശനിയാഴ്ച സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ന് 280 പേര് രാഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയുണ്ടായി.
8274 രോഗികളില്‍ 6853 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 78 പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ശേഷിക്കുന്ന രോഗികളില്‍ 92 പേര് മരണപ്പെടുകയും 1329 പേര് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. സൗദിയില്‍ കൊറോണ ബാധിച്ച ചികിത്സയില്‍ കഴിയുന്നവര്‍ മക്ക 1528, റിയാദ്: 1483, മദീന 1365, ജിദ്ദ 1135, ദമ്മാം 430, ഹുഫൂഫ് 186, ഖതീഫ് 121, തബൂക്ക് 119, തായിഫ് 81, ജുബൈല്‍ 44, ഖമീസ് 44 അല്‍ഖോബാര്‍ 43, ബുറൈദ, ദഹ്‌റാന്‍ 31, യാമ്പു 29 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 20 നു താഴെയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയത് 439 പേരാണ് റിയാദില്‍ സുഖം പ്രാപിച്ചത്. മക്ക 343, ജിദ്ദയില്‍ 217, ഖത്തീഫ് 76, ദമ്മാം 56, അബഹാ 34, നജ്‌റാന്‍ 23, ദഹ്‌റാന്‍ 22, ഹൂഫൂഫ് 20, മദീന 15, അല്‍ബാഹ: 14, തായിഫ് 16, ബിഷ 13, ജിസാന്‍ 13, ബാക്കിയുള്ള സിറ്റികളില്‍ പത്തില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.





