കാലാവധി കഴിഞ്ഞ ‘ഇസ്തിമാറകള്‍’ പുതുക്കുവാന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദി ട്രാഫിക് വിഭാഗം

റിയാദ്: കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ‘ഇസ്തിമാറകള്‍’ (ആര്‍.സി) പുതുക്കുവാന്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്ത് കൊറോണ വൈറസ് പടരാതിരിക്കുവാന്‍ സ്വീകരിച്ച നടപടിക്രമങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ ഫിറ്റ്‌നസ് (കാര്യക്ഷമതാ പരിശോധന) എടുക്കുന്ന സെന്റെറുകള്‍ അടച്ചിട്ട സാഹചര്യത്തിലാണ് ഫഹ്‌സ് സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ വാഹനങ്ങളുടെ ഇസ്തിമാറകള്‍ അബഷിര്‍ വഴി പുതുക്കാവുന്നതാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചത്.






