പി കെ കുഞ്ഞാലിക്കുട്ടി റിയാദിലെ പ്രവാസികളുമായി സംവദിച്ചു

അഫ്ഷിന്‍

റിയാദ്: മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി, റിയാദിലെ പ്രവാസി സമൂഹത്തിന്റെ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കുവാനും പരിഹരിക്കുവാനും ഉള്ള ശ്രമത്തിന്റെ ഭാഗമായി, റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ജില്ലാ മണ്ഡലം ഭാരവാഹികളുമായി ഓണ്‍ലൈനില്‍ സംവദിച്ചു.

റിയാദിലെ പ്രവാസി സമൂഹം കോവിഡ് കാലത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ വിദഗ്ദ്ധ വൈദ്യ സഹായം, കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ടെസ്റ്റ് നടത്തുവാനും ട്രീറ്റ്‌മെന്റിനും ഹോസ്പിറ്റലുകളിലേക്ക് പോകുവാനുള്ള ആംബുലന്‍സ് സൗകര്യം, എംബസ്സി മുന്‍കൈ എടുത്ത് ലേബര്‍ ക്യാംപിലും മറ്റും കഴിയുന്ന ആളുകള്‍ക്ക് സുരക്ഷിതമായി ക്വാന്റ്റൈന്‍ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുക, കര്‍ഫ്യു കാരണം ജോലിയും ശമ്പളവും ഇല്ലാത്ത ആളുകള്‍ക്ക് എംബസ്സി വെല്‍ഫെയര്‍ ഫണ്ട് വഴി സഹായം എത്തിക്കുക, വിസിറ്റിങ് വിസയിലും മറ്റും വന്നവര്‍ക്കു അവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നാട്ടില്‍ നിന്നും എത്തിച്ചു നല്‍കുക, സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള അനുമതി എംബസ്സി വഴി അനുവദിച്ചു കിട്ടുക, നാട്ടില്‍ ബിദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് സഹായം എത്തിച്ചു നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കെ എം സി സി ഭാരവാഹികള്‍ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തി.

കോവിഡ് 19 പ്രതിസന്ധി തുടങ്ങിയത് മുതല്‍ സൗദി അംബാസിഡറുമായും വിദേശകാര്യവകുപ്പ് മന്ത്രിയുമായും രേഖാമൂലവും ടെലിഫോണിലും സൗദി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.  കൊണ്ടിരിക്കുകയാണെന്നും, സൗദിയിലേക്ക് വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ അയക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും എംബസ്സി ഇടപെട്ട് ചെയ്യേണ്ട കാര്യങ്ങളില്‍ തുടര്‍ന്നും വളരെ ഫലപ്രദമായ രീതിയില്‍ തന്നെ ഫോളോ അപ്പ് നടത്തുമെന്നും, നാട്ടില്‍ നിന്ന് എത്തിക്കേണ്ട മരുന്നുകളുടെ വിവരങ്ങള്‍ എത്തിച്ചു നല്‍കിയാല്‍ അത് എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും നാട്ടില്‍ പ്രയാസം അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കോവിഡ് കാലത്തെ റിലീഫ് പ്രവര്‍ത്തനങ്ങളേയും, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജലീല്‍ തിരൂര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു.റിയാദ് കെ എം സി സി സൈബര്‍ വിംഗ് ടീം ഓണ്‍ലൈന്‍ മീറ്റിങ് നിയന്ത്രിച്ചു.