കൊറോണ ബാധിച്ച് സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ ആറുമരണം, 472 പേരില്‍കുടി രോഗം കണ്ടെത്തി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചവര്‍ 6 പേരാണ്. 472 പേരില്‍ കൂടി പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തതായും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദ് അല്‍ ആലി അറിയിച്ചു.

സൗദിയില്‍ കൊറോണ ബാധിച്ച മൊത്തം രോഗികളുടെ എണ്ണം 4934 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 4064 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 65 പേരാണ് ഇതുവരെ മൊത്തം മരിച്ചത്. രോഗമുക്തി നേടിയതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 44 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയവര്‍ 805 പേരായി.

റിയാദ്: 1095, മക്ക 914, മദീന 750, ജിദ്ദ 522, ദമ്മാം 147, ഖതീഫ് 128, തബൂക്ക് 104, ഹുഫൂഫ് 55, തായിഫ് 46, ഖമീസ് 41, അല്‍ഖോബാര്‍ 35, ദഹ്‌റാന്‍ 33, ബുറൈദ 25 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 25 താഴെയുമാണ് സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയത് റിയാദില്‍ 323 പേരാണ്. ജിദ്ദയില്‍ 147, മക്ക 121, ഖത്തീഫ് 60, ദമ്മാം 42, നജ്‌റാന്‍ 16, , തായിഫ് 15, ജിസാന്‍ 13, ബിഷ 12, അബഹാ 11, ബാക്കിയുള്ള സിറ്റികളില്‍ പത്തില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.