കൊറോണ രോഗികള്‍ക്ക് സംസം വെള്ളം വിതരണം ചെയ്യണമെന്ന് ഡോക്ടര്‍ സുദൈസ്

മക്ക: കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് വിശുദ്ധ സംസം വെള്ളം വിതരണം ചെയ്യുവാന്‍ ഇരു ഹറം ഭരണകാര്യ മേധാവി ഡോക്ടര്‍ അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് നിര്‍ദ്ദേശം നല്‍കി.

വൈറസ് ബാധിച്ച രോഗികളെ ആത്മീയമായും ഭൗതികമായും പിന്തുണക്കേണ്ടതുണ്ടെന്നും ഇത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെ ആശുപത്രികളിലൂടെ സംസം വെള്ളം വിതരണം ചെയ്യുവാനാണ് ഡോക്ടര്‍ സുദൈസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതിനുള്ള നടപടികള്‍ താമസിയാതെതന്നെ നടക്കും.