സൗദിയില്‍ ഇതാദ്യമായി ഇലക്‌ട്രോര്‍ണിക് സിം പുറത്തിറക്കുന്നു

ഇലക്‌ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ വഴി ഒന്നിലധികം നമ്പറുകള്‍ ചേര്‍ക്കുവാന്‍ കഴിയും.

സിംകാര്‍ഡുകള്‍ നിക്ഷേപിക്കുന്ന പോര്‍ട്ടിന്റെ ആവശ്യമില്ല.

ഓരോ നമ്പറിനും ഓരോ സിം കാര്‍ഡുകള്‍ വാങ്ങേണ്ട ആവശ്യവുമില്ല.

റിയാദ്: സൗദി അറേബ്യയില്‍ ഇദംപ്രഥമമായി ഇലക്‌ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ നിലവില്‍ വരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുമെന്ന് ടെലികമ്യുണിക്കേഷന്‍ കമ്പനികള്‍ അറിയിച്ചു.

ഇലക്‌ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ വഴി ഒന്നിലധികം നമ്പറുകള്‍ ചേര്‍ക്കുവാന്‍ കഴിയും. ഒരു പ്രത്യേക ‘കോഡ്’ വഴിയാണ് ഇത് സാധിക്കുക. ഇതോടെ സിംകാര്‍ഡുകള്‍ നിക്ഷേപിക്കുന്ന പോര്‍ട്ടിന്റെ ആവശ്യമില്ല. ഓരോ നമ്പറിനും ഓരോ സിം കാര്‍ഡുകള്‍ വാങ്ങേണ്ട ആവശ്യവുമില്ല. അതുകൊണ്ട് തന്നെ സിം റിമൂവ് ചെയ്യുന്ന പിന്‍ കൂടെ കൊണ്ട് നടക്കേണ്ട ആവശ്യവും വരുന്നില്ല. ഒരു ഇലക്‌ട്രോണിക് സിം കാര്‍ഡില്‍ തന്നെ ഒന്നിലധികം നമ്പറുകള്‍ പ്രവൃത്തിപ്പിക്കാന്‍ സാധിക്കും.

ഈ സംവിധാനം ഐഫോണ്‍, സാംസംഗ്, ഹുവാവി തുടങ്ങിയ കമ്പനികള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലുകളായ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമേ പ്രവൃത്തിക്കുകയുള്ളൂ എന്ന് ടെലികമ്യുണിക്കേഷന്‍ കമ്പനികള്‍ അറിയിച്ചു.