കൊറോണമൂലം പുതുതായി സൗദിയില്‍ 5 മരണം. മരിച്ചത് മൂന്നു വിദേശികളും രണ്ട് സ്വദേശികളും

♠ അസ്മ ജംഷീദ്

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് 5 പേര്‍ മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് സ്വദേശികളും മൂന്ന് വിദേശികളുമാണ് മരിച്ചത്. മൊത്തം മരണ സംഖ്യ 52 ആയി.

382 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയായി സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 4033 ആയിട്ടുണ്ട്. 338 പേര്‍ക്ക് രോഗം ഭേതപ്പെട്ടതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. ഗുരുതരാവസ്ഥയിലുള്ള 67 പേരടക്കം 3261 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചത് മക്ക: 131, മദീന: 95, റിയാദ്: 76, ജിദ്ദ: 50, ദമ്മാം: 15, യാമ്പു: 5, മറ്റ് വിവിധ സ്ഥലങ്ങളില്‍ 9 എന്നിങ്ങനെയാണ്.