സൗദിയില്‍ പെട്രോള്‍ വില കുറച്ചു

ഗ്രീന്‍ പെട്രോളിന് 24 ഹലാലയും റെഡ് പെട്രോളിന് 58 ഹലാലയും കുറച്ചു.
റിയാദ്: മാസംതോറും പുനശ്ശക്രമീകരിക്കുന്ന സൗദിയിലെ പെട്രോള്‍ വിലയില്‍ ഏപ്രില്‍ മാസത്തെ വില സൗദി അരാംകോ പ്രഖ്യാപിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍പെട്ട 91-ാം നമ്പര്‍ പെട്രോള്‍ ലിറ്ററിന് 1.31 റിയാലും റെഡ് കാറ്റഗറിയില്‍പെട്ട 95-ാം നമ്പര്‍ പെട്രോള്‍ ലിറ്ററിന് 1.47 റിയാലുമായി പുനശ്ശക്രമീകരിച്ചു. നേരത്തെ ഗ്രീന്‍ കാറ്റഗറിയില്‍പെട്ട 91-ാം നമ്പര്‍ പെട്രോള്‍ ലിറ്ററിന് 1.55 റിയാലും, റെഡ് കാറ്റഗറിയില്‍പെട്ട 95-ാം നമ്പര്‍ പെട്രോള്‍ ലിറ്ററിന് 2.05 റിയാലും ആയിരുന്നു.
ഏപ്രില്‍ 11 ശനിയാഴ്ച മുതല്‍ മെയ് 10 ഞായറാഴ്ച വരെയാണ് പുതിയ നിരക്ക് ബാധകമാവുക. ആഗോള കയറ്റുമതി വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രാദേശിക എണ്ണ വിലയില്‍ മാറ്റമുണ്ടാവുമെന്നും ഓരോ മാസവും പതിനൊന്നാം തിയതി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും അരാംകോ അറിയിച്ചു.






