12 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 147 പേരില്‍ കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കൊറോണ ബാധിതര്‍ 2752 ആയി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ കൊറോണ കേസുകള്‍ 2752 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യ മന്ത്രാലം അറിയിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ 147 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചത്.
ഇതിനകം 551 പേരുടെ രോഗമാണ് ഭേതപ്പെട്ട് വീടുകളിലേക്ക് മടങ്ങിയത്. 2136 പേര്‍ ഇപ്പോഴും ചികിത്‌സയിലാണ്. മരണ സംഖ്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തപോലെ 38 ആണ്.
പുതുതായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തതില്‍ റിയാദ്: 56, മക്ക: 21, ജിദ്ദ: 27, മദീന: 24 ഖത്തീഫ്: 8 ദമ്മാം: 4, അല്‍കോബാര്‍: 2, ഖമിസ് മുെഷെത്ത്: 3, റാസ് തനൂറ: 1, അല്‍ബദഅ: 1 എന്നിങ്ങനെയാണ്.






