കോവിഡ് 19 കൊറോണ വൈറസ്: സൗദിയില്‍ നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: കോവിഡ് 19 കൊറോണ വൈറസ് മൂലം സൗദിയില്‍ പുതുതായി നാലു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറു മണിക്കൂറിനിടെ മാത്രം സൗദിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് 60 പേരിലാണ്. സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലിയാണ് ഇക്കാര്യം റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
സൗദിയില്‍ കൊറോണമൂലം മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. രോഗമുക്തിനേടിയവരുടെ എണ്ണം 551 ആണ്. ഇതിനകം രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2523. ഇന്ന് രോഗമുക്തി നേടിയവര്‍ പുതുതായി 63 പേരാണ്.
രോഗമുക്തി നേടിയവരെ കൂടാതെ നിലവില്‍ ചികിത്‌സയിലുള്ളത് 1934 കേസുകളാണ്. ബാക്കിയുള്ളവരില്‍ നിന്നും 551 പേര്‍ക്ക് രോഗം സുഖപ്പെടുകയും 38 പേര് മരണപ്പെടുകയും ചെയ്തു. സൗദിയില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ റിയാദ്: 577, മക്ക 363, ജിദ്ദ 249, മദീന 229, ഖതീഫ് 131, ദമ്മാം 112, ഹുഫൂഫ് 41, അല്‍ഖോബാര്‍ 37, ദഹ്‌റാന്‍ 35, തബൂക്ക് 32 കേസുകളും ബാക്കിയുള്ള സിറ്റികളില്‍ 25 താഴെയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയത് 177 പേരാണ് റിയാദില്‍ സുഖം പ്രാപിച്ചത്. ജിദ്ദയില്‍ 123, മക്ക 114, ദമ്മാം 36, നജ്‌റാന്‍ 16, ഖത്തീഫ് 15, തായിഫ് 13, ജിസാന്‍ 13, ബിഷ 12, അബഹാ 11, ബാക്കിയുള്ള സിറ്റികളില്‍ അഞ്ചില്‍ താഴെയുമാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.






