കൊറോണ: സൗദിയില്‍ പുതുതായി 5 മരണം കൂടി, മൊത്തം 2385 രോഗികള്‍

റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2179 രോഗികളായിരുന്നുവെങ്കില്‍ ഇന്ന് 2385 എണ്ണത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.

അതുപോലെ 29 പോരായിരുന്നു നേരത്തെ മരണപ്പെട്ടതായി ററിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ മരണ സംഖ്യ 35 ആയി ഉയര്‍ന്നു.

അതേസമയം 488 പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയതായും ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു. അതേസമയം 488 പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം അറിയിച്ചു.
റിയാദ്: 714, മക്ക: 466, ജിദ്ദ: 345, മദീന: 239, ദമ്മാം: 143, ഖതീഫ്: 137, ഹുഫൂഫ്: 44, അല്‍ഖോബാര്‍: 39, തായിഫ്: 37, ദഹ്‌റാന്‍: 36, തബൂക്: 32, ഖമീസ് മുശൈത്ത്: 18, നജ്‌റാന്‍: 17, അബഹ: 16, ബിഷ: 15, ബുറൈദ: 15, അല്‍ ബാഹ: 14, ഖഫ്ജി: 14, ജിസാന്‍: 10, റാസ് തന്നൂറ: 5, അല്‍റസ്:4, അസീര്‍: 3, ബാക്കിയുള്ള ചെറു പട്ടങ്ങങ്ങളില്‍ ഒന്നും രണ്ടും കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മരണപ്പെട്ടവരുടെ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മലയാളികളടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം മരിച്ചതായി അനൗദ്യോഗീകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗം സുഖപ്പെട്ടവരില്‍ കൂടുതലും ജിദ്ദയിലും റിയാദിലുമാണ് രണ്ടുസ്ഥലലങ്ങളിലും 123 രോഗികള്‍ക്കു രോഗം സുഖപ്പെട്ടു വീടുകളിലേക്ക് മടങ്ങി. മൊത്തം 488 പേരാണ് രേഗം സുഖപ്പെട്ടവര്‍.